ബ്രസീലിയന്‍ കോഫിയും ഓറഞ്ചും പ്രതിസന്ധിയില്‍ മഴക്കുറവില്‍ നട്ടം തിരിഞ്ഞ് കര്‍ഷകര്‍
ബ്രസീലില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ കാപ്പിക്കൃഷിയും ഓറഞ്ച് കൃഷിയും പ്രതിസന്ധിയില്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെ സാവോ പോളോ, മിനാസ് ജെറൈസ് എന്നിവിടങ്ങളില്‍ മഴ തീറെ കുറവായിരുന്നു. കാപ്പിച്ചെടികള്‍ക്ക് ഈര്‍പ്പം ആവശ്യമായ സീസണില്‍ സാധാരണ മഴയുടെ പകുതിയില്‍ താഴെ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. വരണ്ട കാലത്തെ നേരിടാന്‍ മണ്ണ് വെള്ളം സംഭരിക്കുന്ന സീസണ്‍കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് സാവോ പോളോ, പരാന എന്നിവിടങ്ങളില്‍ ഇത് സാധാരണ നിലയേക്കാള്‍ പ്രതികൂലമായ അവസ്ഥയിലായിരുന്നുവെന്ന് മേരിലാന്‍ഡിലെ മാക്‌സര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേഷന്റെ കാലാവസ്ഥാ നിരീക്ഷകന്‍ പോള്‍ മാര്‍ക്കര്‍ട്ട് പറഞ്ഞു.
കാപ്പിത്തോട്ടങ്ങളിലും ഓറഞ്ച്‌ചെടികള്‍ക്കും ജലസേചനം നടത്തി സംരക്ഷിക്കുകയാണിപ്പോള്‍. സെപ്റ്റംബറോടെ മഴ പെയ്തില്ലെങ്കില്‍ ജലസംഭരണികളിലെ നിരക്ക് താഴുമന്ന ആശങ്കയുമുണ്ട് കര്‍ഷകര്‍ക്ക്. സാവോ പോളയിലെ ഓറഞ്ച് തോട്ടങ്ങളിലെയും സ്ഥിതി കഷ്ടമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ തന്നെ തോട്ടം നനച്ചുകൊടുക്കേണ്ടി വന്നെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവിലെ കാലാവസ്ഥാവ്യതിയാനം ഓറഞ്ച് കാപ്പി കൃഷികളെ സാരമായി ബാധിച്ചേക്കും. അങ്ങനെയെങ്കില്‍ ഇത്തവണ വിപണികളില്‍ ബ്രസിലിയന്‍ കോഫിയും ഓറഞ്ചും കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും